തിരുവനന്തപുരം : അഴിമതി ആരോപണം നേരിടുന്ന സഹകരണ സംഘം പ്രസിഡന്റിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം മുണ്ടേല രാജീവ് ഗാന്ധി റസിഡന്റ്സ് വെൽഫെയർ സഹകരണസംഘം പ്രസിഡന്റ് മോഹന കുമാരനെയാണ് (62) തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. വെള്ളറടയിൽ ബന്ധുവിൻ്റെ ഉടമസ്‌ഥതയിലുള്ള റിസോർട്ടിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
അഴിമതി ആരോപണത്തെ തുടർന്ന് കോൺഗ്രസ് ഭരണസമിതിക്കെതിരെ നേരത്തെ കേസെടുത്തിരുന്നു.
അന്വേഷണത്തിൽ 34 കോടി രൂപയുടെ വായ്പ തിരിമറി കണ്ടെത്തിയിരുന്നു. നിക്ഷേപത്തുക മടക്കി നൽകിയില്ലെന്നു ചൂണ്ടിക്കാട്ടി നിരവധി പേർ പരാതി നൽകിയതിനെ തുടർന്ന് മോഹനൻ ഒളിവിൽ കഴിയുകയായിരുന്നു.