ചേലക്കാട് മുഹമ്മദ് മുസ്‌ലിയാരുടെ വിയോഗം: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അനുശോചിച്ചു

അദ്ദേഹത്തിന്റെ സേവനം സമുദായത്തിനും സമൂഹത്തിനും വിലമതിക്കാനാകാത്തതാണ്

Update: 2022-08-28 09:04 GMT

തിരുവനന്തപുരം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഖജാന്‍ജിയും പ്രമുഖ പണ്ഡിതനുമായിരുന്ന ചേലക്കാട് മുഹമ്മദ് മുസ്‌ലിയാരുടെ വിയോഗത്തില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അനുശോചിച്ചു.

നിസ്വാര്‍ത്ഥനായ പണ്ഡിതനായിരുന്നു. അദ്ദേഹത്തിന്റെ സേവനം സമുദായത്തിനും സമൂഹത്തിനും വിലമതിക്കാനാകാത്തതാണ്. സംഘടനാപരമായ മത്സരങ്ങള്‍ക്കപ്പുറത്ത് സമുദായത്തിന്റെ ധാര്‍മികവല്‍ക്കരണത്തിന് വേണ്ടി കൂടുതല്‍ ചിന്തിച്ച വ്യക്തിത്വമായിരുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായിരുന്നുവെന്നും മുവാറ്റുപുഴ അഷ്‌റഫ് മൗലവി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. 

Tags:    

Similar News