നെഞ്ചുവേദന; ബെന്നി ബെഹനാന്‍ ആശുപത്രിയില്‍
ആരോഗ്യനില തൃപ്തികരമാണെന്നു ആശുപത്രി അധികൃതര്‍ അറിയിച്ചു
കൊച്ചി: ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും യുഡിഎഫ് സംസ്ഥാന കണ്‍വീനറുമായ ബെന്നി ബെഹനാനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ 3.30ഓടെയാണ് ബെന്നി ബെഹനാന് നെഞ്ചുവേദനയുണ്ടായത്. ഉടന്‍ കൊച്ചിയിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആന്‍ജിയോ പ്ലാസ്റ്റി സര്‍ജറിക്ക് വിധേയനാക്കിയിട്ടുണ്ട്. ആരോഗ്യനില തൃപ്തികരമാണെന്നു ആശുപത്രി അധികൃതര്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ കഴിഞ്ഞ് രാത്രി 11.30 ഓടെയാണ് ബെന്നി ബെഹനാന്‍ വീട്ടിലെത്തിയത്.