വാളയാര്‍ കേസ്: ദേശീയ ബാലാവകാശ കമ്മീഷന് പെൺകുട്ടികളുടെ വീട്ടിലെത്തും
ന്യൂഡല്‍ഹി: വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതിലും അസ്വഭാവിക മരണത്തിലും ദേശീയ ബാലാവകാശ കമ്മീഷന് ഇടപെടുന്നു. വാളയാര്‍ കേസില്‍ അന്വേഷണ സംഘത്തെ അയക്കുമെന്ന് കമ്മീഷന് ചെയര്‍പേഴ്സണ്‍ പ്രിയങ്ക് കനൂങ്കോയി പറഞ്ഞു. നാലംഗ സംഘം വ്യാഴാഴ്ച പെണ്‍കുട്ടികളുടെ വീട്ടിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുപ്രീംകോടതി അഭിഭാഷകന് ഉള്‍പ്പെട്ട സംഘമാണ് എത്തുന്നത്. വിഷയത്തില്‍ കുട്ടികളുടെ മാതാപിതാക്കളുടെ മൊഴി എടുക്കും. കോടതിവിധി ഉള്‍പ്പെടെ ശേഖരിച്ച് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കും. ആവശ്യമെങ്കില്‍ കുടുംബത്തിന് നിയമസഹായം ഉള്‍പ്പെടെ നല്‍കുമെന്നും ദേശീയ ബാലാവകാശ കമ്മീഷന് കൂട്ടിച്ചേര്‍ത്തു.