ഫാഷിസത്തെ ചെറുക്കാന്‍ ബഹുമുഖപ്രതിരോധം തീര്‍ക്കണം: ഡോ. സിഎസ് ചന്ദ്രിക

ഫാഷിസ്റ്റ് വിരുദ്ധ കൂട്ടായ്മയായ സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസിയുടെ പ്രഖ്യാപനം തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്നു

Update: 2022-04-06 06:52 GMT

തിരുവനന്തപുരം: ഇന്ത്യയില്‍ ഫാഷിസം വീടുകള്‍ക്കകത്തും മനുഷ്യശരീരങ്ങള്‍ക്കുള്ളിലും വരെ കടന്നുകയറിയിരിക്കുകയാണെന്നും അതിനെതിരെ ബഹു മുഖ പ്രതിരോധം തീര്‍ക്കണമെന്നും ഗ്രന്ഥകാരിയും ആക്റ്റിവിസ്റ്റുമായ ഡോ. സി എസ് ചന്ദ്രിക. തിരുവനന്തപുരം പ്രസ് ക്ലബില്‍ ഫാഷിസ്റ്റ് വിരുദ്ധ കൂട്ടായ്മയായ സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസിയുടെ പ്രഖ്യാപനം നിര്‍വ്വഹിക്കുകയായിരുന്നു അവര്‍. ഇന്ത്യയുടെ സമകാലീന രാഷ്ട്രീയ സാഹചര്യത്തില്‍ വിശാലമായ ജനാധിപത്യ പ്രതിരോധത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് മുഖ്യപ്രഭാഷണം നടത്തിയ കൂടംകുളം സമരനായകന്‍ ഡോ. എസ് പി ഉദയകുമാര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരില്‍ യുവതയ്ക്ക് ഒരു വിശ്വാസിയുമില്ലാതായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.  


സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദന്‍ എഴുത്തുകാരി സാറാ ജോസഫ് എന്നിവരുടെ ആശംസ സന്ദേശങ്ങളുടെ വീഡിയോ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി പ്രസിഡന്റ് കെ ജി ജഗദീശന്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍

'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ജിയോ ബേബി മുഖ്യാതിഥിയായിരുന്നു. ജൂഡീഷ്യറിയുടെ കെടുകാര്യസ്ഥതയും അഴിമതിയും ചൂണ്ടിക്കാണിച്ച് പ്രതിഷേധിച്ചു കൊണ്ട് മജിസ്‌ട്രേറ്റ് സ്ഥാനം രാജിവച്ച എസ് സുദീപ്, പെമ്പിളൈ ഒരുമൈ സമര നേതാവ് ഗോമതി ഇടുക്കി, ട്രാന്‍സ് ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ഫൈസല്‍ ഫൈസു ഫെമിനിസ്റ്റും ആക്ടിവിസ്റ്റുമായ എം സുല്‍ഫത്ത്, കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സി എസ് രാജേഷ്, ഗൂസ്‌ബെറി ബുക്‌സ് & പബ്ലിക്കേഷന്‍സ് മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററുമായ സതി അങ്കമാലി, എഴുത്തുകാരി ഷമീന ബീഗം കടല്‍ തീരത്തിന്റെ ഭാഷ കൊണ്ട് ശ്രദ്ധേയനായ കവി ഡി അനില്‍ കുമാര്‍, ജനറല്‍ സെക്രട്ടറി ശ്രീജ നെയ്യാറ്റിന്‍കര, സെക്രട്ടറി മുരളി തോന്നയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി നയരേഖ പ്രകാശനം ചെയ്തു.

ഭാരവാഹികള്‍

സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി പ്രസിഡന്റായി കെ ജി ജഗദീശനെയും ജനറല്‍ സെക്രട്ടറിയായി ശ്രീജ നെയ്യാറ്റിന്‍കരയെയും തിരഞ്ഞെടുത്തു.

ആബിദ് അടിവാരം, ശീതള്‍ ശ്യാം, അഡ്വ.കുക്കു ദേവകി, രാഘവന്‍ അടുക്കം(വൈസ് പ്രസിഡന്റുമാര്‍), ദീപ പി മോഹന്‍, മുരളി തോന്നയ്ക്കല്‍,

പാര്‍വ്വതി പട്ടാമ്പി, എന്‍ അബ്ദുല്‍ സത്താര്‍(സെക്രട്ടറിമാര്‍), ഖജാന്‍ജി ഡോ. ധന്യമാധവ്. 

Tags:    

Similar News