ബാറിലെ സംഘർഷം: സൈനികനടക്കം മൂന്ന് പേർ അറസ്റ്റിൽ

Update: 2023-01-02 12:31 GMT

തൃശൂർ: ചേലക്കരയിൽ യുവാവിനെ ബിയർ കുപ്പി കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ സൈനികനടക്കം മൂന്നു പേർ അറസ്റ്റിൽ. ചേലക്കര പുലാക്കോട് സ്വദേശിയും സൈനികനുമായ വിഷ്ണു, ചേലക്കര മേപ്പാടം സ്വദേശി ജിജോ, ലായിലാകുളമ്പ് സ്വദേശി ജോജോ എന്നിവരാണ് അറസ്റ്റിലായത്. മേപ്പാടത്തെ ബാറിലുണ്ടായ സംഘട്ടനത്തിന്റെ തുടർച്ചയായാണ് ആക്രമണം. മർദ്ദനമേറ്റ പങ്ങാരപ്പിള്ളി സ്വദേശി വിഷ്ണു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Similar News