ഉമ തോമസ് ഇന്ന് ആശുപത്രി വിടും

Update: 2025-01-16 02:33 GMT

കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന നൃത്തപരിപാടിക്കിടെ വീണ് പരിക്കേറ്റ ഉമാ തോമസ് എംഎല്‍എ ഇന്ന് ആശുപത്രി വിടും. പതിനഞ്ച് അടി താഴ്ച്ചയിലേക്ക് വീണ ഉമ തോമസ് പതിനൊന്ന് ദിവസമാണ് ഐസിയുവില്‍ കിടന്നത്. നേരത്തെ ഐസിയുവില്‍ നിന്ന് മാറ്റിയെങ്കിലും അണുബാധയുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ല.

കഴിഞ്ഞ 28ന് മൃദംഗ നാദം എന്ന പേരില്‍ സംഘടിപ്പിച്ച നൃത്തപരിപാടിക്കിടെയാണ് വേദിയില്‍ നിന്നും വീണ് ഉമാ തോമസിന് ഗുരുതരമായി പരിക്കേറ്റത്. ഫിസിയോ തെറാപ്പിയുള്‍പ്പടെയുള്ള ചികിത്സയിലൂടെ ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

Similar News