ഇരിങ്ങാലക്കുട ചില്‍ഡ്രന്‍സ് ഹോമില്‍ 17കാരനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊന്നു; പ്രതി പതിനാറുകാരന്‍
തൃശൂര്‍: ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു. ഇരിങ്ങാലക്കുട സ്വദേശി അഭിഷേകാണ് (17) കൊല്ലപ്പെട്ടത്. ഇരിങ്ങാലക്കുട രാമവര്‍മപുരത്തെ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ ഇന്ന് രാവിലെ 6.30നാണ് സംഭവം. ഇവിടെ തന്നെയുള്ള മറ്റൊരു അന്തേവാസിയായ 16കാരനാണ് കൊല നടത്തിയതെന്ന് പോലിസ് അറിയിച്ചു.
ഇന്നലെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. അത് പറഞ്ഞുപരിഹരിച്ചെങ്കിലും അഭിഷേക് കിടന്നുറങ്ങുമ്പോള്‍ പതിനാറുകാരന്‍ ചുറ്റിക കൊണ്ടു തലയ്ക്ക് അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഭിഷേകിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ തൃശൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.