ബഹിരാകാശത്ത് ഉപഗ്രഹങ്ങള്‍ കൂട്ടിച്ചേര്‍ത്തു; അഭിമാനനേട്ടവുമായി ഐഎസ്ആര്‍ഒ
ബംഗളൂരു: ബഹിരാകാശത്തു വെച്ച് ഉപഗ്രഹങ്ങള്‍ കൂട്ടിയോജിപ്പിക്കുന്നതില്‍ ഐഎസ്ആര്‍ഒ വിജയിച്ചതായി റിപോര്‍ട്ടുകള്‍. സ്‌പേഡെക്‌സ് ദൗത്യത്തിന്റെ ഭാഗമായ ഇരട്ട ഉപഗ്രഹങ്ങളായ ടാര്‍ഗറ്റും ചേസറും കൂടിച്ചേര്‍ന്നതായാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. 2024 ഡിസംബര്‍ 30ന് ആണ് രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്തേക്ക് അയച്ചത്. നിരവധി വെല്ലുവിളികള്‍ നേരിട്ടാണ് ഇവയെ കൂട്ടിയോജിപ്പിച്ചിരിക്കുന്നത്. ഇതോടെ റഷ്യ, യുഎസ്, ചൈന എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ ഇന്ത്യയും ബഹിരാകാശ രംഗത്തെ നിര്‍ണായക ശക്തിയായി മാറി.