തിരുവനന്തപുരം: സംസ്ഥാനസ്‌കൂള്‍ കലോല്‍സവത്തിലെ വാര്‍ത്ത അവതരണത്തില്‍ ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയെന്ന ആരോപണത്തില്‍ റിപോര്‍ട്ടര്‍ ചാനലിലെ കണ്‍സള്‍ട്ടിങ് എഡിറ്റര്‍ ഡോ. അരുണ്‍കുമാറിനെതിരേ പോലിസ് കേസെടുത്തു. റിപോര്‍ട്ടര്‍ ചാനലിലെ റിപോര്‍ട്ടറായ ഷാബാസാണ് കന്റോണ്‍മെന്റ് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലെ രണ്ടാം പ്രതി. കലോല്‍സവത്തില്‍ പങ്കെടുത്ത് ഒപ്പന അവതരിപ്പിച്ചതില്‍ മണവാട്ടിയായി വേഷമിട്ട കുട്ടിയോട് റിപോര്‍ട്ടര്‍ ചാനലിലെ റിപോര്‍ട്ടര്‍ ഷാബാസ് നടത്തുന്ന സംഭാഷണത്തിന്മേലായിരുന്നു ദ്വയാര്‍ത്ഥ പ്രയോഗം. വിഷയത്തില്‍ ഇടപെട്ട ബാലാവകാശ കമ്മീഷന്‍ നിര്‍ദേശപ്രകാരമാണ് പോലിസ് കേസെടുത്തിരിക്കുന്നത്.