സിപിഎം തെറ്റുകാരെ സംരക്ഷിക്കില്ല; പ്രതിപക്ഷം വക്രീകരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി
കര്‍ണാടകയുമായി അടുത്തു കിടക്കുന്ന ചില സ്ഥലങ്ങളുടെ പേരു മാറ്റാന്‍ ശ്രമിക്കുന്നു എന്നത് അടിസ്ഥാനരഹിതമായ ഒന്നാണ്. അങ്ങനെ ഒരു കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു
തിരുവനന്തപുരം: തെറ്റുചെയ്തിട്ടുണ്ടോ കുറ്റം ചെയ്തിട്ടുണ്ടോ എന്നതും തെറ്റിന്റെ ഗൗരവത്തിനനുസരിച്ചുള്ള നടപടികളുമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാമനാട്ടുകര സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
അതുമായി ബന്ധപ്പെട്ട് ഇതുവരെ ഫലപ്രദമായ നിലയിലാണ് അന്വേഷണം നീങ്ങുന്നത്. മറ്റ് ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസുകളില്‍ സര്‍ക്കാരിന് പരിമിതിയുണ്ട്. ഒരു കുറ്റവാളുകളെയും രക്ഷപ്പെടാന്‍ അനുവദിക്കില്ല. ഇപ്പോള്‍ നടക്കുന്നതിനേക്കാള്‍ അധികം എന്താണ് ഈ കേസില്‍ ചെയ്യാന്‍ പറ്റുന്നതെന്ന് ആലോചിക്കുന്നുണ്ട്. സംഘടിത കുറ്റകൃത്യങ്ങള്‍ എങ്ങനെ തടയാം എന്നതില്‍ നിയമപരമായ സംസ്ഥാനത്തിന് എന്തൊക്കൊ ചെയ്യാമെന്നതും സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ എന്ത് നിലപാട് സ്വീകരിക്കുന്നു എന്നു മാത്രം നോക്കുക. സിപിഎം എന്ന പാര്‍ട്ടിയുടെ നിലപാട് ഇക്കാര്യത്തില്‍ നോക്കണം. തെറ്റിന് കൂട്ട് നില്‍ക്കില്ല. ഫേസ് ബുക്കില്‍ പലരും പലതും പറയും. അതിനെല്ലാം പാര്‍ട്ടിക്ക് മറുപടി നല്‍കാനാവില്ല. പാര്‍ട്ടി അംഗങ്ങള്‍ക്ക് അക്കാര്യത്തില്‍ നിര്‍ദ്ദേശം നല്‍കയിട്ടുണ്ട്. സിപിഎം തെറ്റുകാര്‍ക്ക് സംരക്ഷണം നല്‍കില്ല. രാഷ്ട്രീയമായ പല വിമര്‍ശനങ്ങളും നേരത്തെ ഉണ്ടായിരുന്ന പ്രതിപക്ഷ നേതാവും ഉന്നയിച്ചിരുന്നു. എന്തൊക്കെയായിരുന്നു അന്ന് ഉന്നയിച്ചിരുന്നത്. ഇതൊക്കൊ വക്രീകരിച്ച് കാണിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കര്‍ണാടകയുമായി ചേര്‍ന്ന് കിടക്കുന്ന ചില സ്ഥലങ്ങളുടെ പേരു മാറ്റാന്‍ ശ്രമിക്കുന്നു എന്നത് അടസ്ഥാനരഹിതമായ ഒന്നാണ്. അങ്ങനെ ഒരു കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.