യുഡിഎഫ് കാലത്തെ വഴിവിട്ടനിയമനങ്ങള്‍: അടിയന്തിര റിപോര്‍ട്ട് തേടി മുഖ്യമന്ത്രി
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ വഴിവിട്ടനിയമനങ്ങളും സ്ഥിരപ്പെടുത്തിലും സംബന്ധിച്ച് റിപോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി വകുപ്പ് തലവന്മോരോട് ആവിശ്യപ്പെട്ടു. വൈകീട്ട് നാലിന് മുന്‍പ് അടിന്തിര റിപോര്‍ട്ട് നല്‍കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടിരിക്കുന്നത്.
ഈ സര്‍ക്കാരിന്റെ കാലത്ത് നടന്ന കൂട്ട സ്ഥിരപ്പെടുത്തല്‍ സംബന്ധിച്ച് വിവാദമുണ്ടായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി, കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടന്ന സ്ഥിരപ്പെടുത്തലുകളെക്കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫിസ് വകുപ്പ് അധ്യക്ഷന്മാരോട് റിപോര്‍ട്ട് തേടിയത്.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പിഎസ്‌സി വഴി നടന്ന നിയമനങ്ങളെക്കുറിച്ചും മുഖ്യമന്ത്രി റിപോര്‍ട്ട് തേടിയിട്ടുണ്ട്. ഇടതുസര്‍ക്കാരിന്റെ കാലത്ത് ഇതുവരെ നടത്തിയിട്ടുള്ള നിയമനങ്ങള്‍ സംബന്ധിച്ചും മുഖ്യമന്ത്രി വിവരം ശേഖരിക്കുന്നുണ്ട്.
പ്രതിപക്ഷ കക്ഷികള്‍ കൂട്ട സ്ഥിരപ്പെടുത്തലും അനധികൃത നിയമനങ്ങളും വിവാദമാക്കിയതോടെ അവയെ പ്രതിരോധിക്കാനാണ് മുഖ്യമന്തി വകുപ്പ് തലവന്‍മാരോട് അടിയന്തിരമായി റിപോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വാര്‍ത്താസമ്മേളനത്തിന് ഉള്‍പ്പെടെ ഉപയോഗിക്കാനാണ് മുഖ്യമന്ത്രി വിവരം ആരാഞിരിക്കുന്നത്.