വളയത്തെ ആയുധ ശേഖരണം; സമഗ്രാന്വേഷണം നടത്തണം: എസ്ഡിപിഐ

Update: 2025-02-08 09:30 GMT
വളയത്തെ ആയുധ ശേഖരണം; സമഗ്രാന്വേഷണം നടത്തണം: എസ്ഡിപിഐ

നാദാപുരം: വളയത്തിനടുത്ത് കായലോട്ട് താഴത്ത് വന്‍ ആയുധ ശേഖരണം പിടികൂടിയ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ നാദാപുരം നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് കുഴപ്പങ്ങളും അക്രമങ്ങളും ഉണ്ടാക്കാന്‍ ബോധപൂര്‍വമായ ശ്രമമാണ് ഉണ്ടായത്. സ്റ്റീല്‍ ബോംബുകള്‍ പൈപ്പ് ബോംബുകള്‍ വടിവാളുകള്‍ ഉള്‍പ്പെടുന്ന ആയുധശേഖരമാണ് കണ്ടെടുക്കപ്പെട്ടത്.

ബിഎസ്എഫ് കേന്ദ്രത്തിന് വെളിപ്പാടകലെ വെച്ച് ആയുധങ്ങള്‍ പിടിക്കപ്പെട്ടത് അത്യന്തം ഗൗരവമേറിയതാണ്. നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന ശക്തികള്‍ക്കെതിരെ ജനാധിപത്യ വിശ്വാസികള്‍ ഒന്നിക്കണമെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.മണ്ഡലം പ്രസിഡണ്ട് ഇബ്രാഹിം എം ടി കെ അധ്യക്ഷത വഹിച്ചു.ഉമര്‍ കല്ലോളി ജെ പി അബൂബക്കര്‍ ടി എം ഹസ്സന്‍ അയ്യൂബ് ടി സുബൈര്‍ സി കെ എന്നിവര്‍ സംസാരിച്ചു.

Tags:    

Similar News