ന്യൂഡല്‍ഹി: വാണിജ്യ ഉപയോഗത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു. 19 കിലോ സിലിന്‍ഡറിന് 16.50 രൂപയാണ് വര്‍ധിപ്പിച്ചത്. തുടര്‍ച്ചയായ അഞ്ചാം മാസമാണ് വിലവര്‍ധന. കേരളത്തില്‍ 17 രൂപയുടെ വര്‍ധനവുണ്ടാകും. പുതിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ സംസ്ഥാനത്തെ വാണിജ്യ സിലിന്‍ഡറിന്റെ വില 1,827 ആയി.