വീടിനുളളില്‍ 'സമൂഹ നമസ്‌കാരം'; 26 പേര്‍ക്കെതിരേ നിയമവിരുദ്ധമായ കൂട്ടംചേരലിന് കേസെടുത്ത് യുപി പോലിസ്

Update: 2022-08-29 15:35 GMT

മൊറാദാബാദ്: വീടുനുള്ളില്‍ കൂട്ടമായി നമസ്‌കരിച്ച 26 പേര്‍ക്കെതിരേ യുപി പോലിസ് കേസെടുത്തു. അധികൃതരില്‍നിന്ന് മുന്‍കൂട്ടി അനുമതി വാങ്ങിയില്ലെന്നാണ് കേസ്.

ഛജ്‌ലെറ്റ് പ്രദേശത്തെ ദുല്‍ഹെപൂര്‍ ഗ്രാമത്തിലെ രണ്ട് വീടുകളിലാണ് ഏതാനും പേര്‍ ഒരുമിച്ചുചേര്‍ന്ന് നമസ്‌കാരം നടത്തിയത്. ഇതിനെതിരേ അയല്‍വാസികള്‍ പരാതി നല്‍കി. തുടര്‍ന്നാണ് പോലിസ് കേസെടുത്തതെന്ന് മൊറാദാബാദ് എസ്പി സന്ദീപ് കുമാര്‍ മീണ പറഞ്ഞു. വീടുകളില്‍ കൂട്ടം ചേര്‍ന്ന് നമസ്‌കാരം നടത്തരുതെന്ന് ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നത്രെ.

നിയമവിരുദ്ധമായ കൂട്ടം ചേരലിനും സ്പര്‍ധ ഉണ്ടാക്കിയതിനും ഐപിസി 505 - 2 അനുസരിച്ച് കേസെടുത്തു. 16 പേരെ പോലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്. 10 പേരെ കണ്ടെത്താനായിട്ടില്ലെന്ന് പോലിസ് പറയുന്നു.

ഇവര്‍ നമസ്‌കരിക്കുന്ന ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

Tags:    

Similar News