പരാതി അട്ടിമറിച്ചു, സഹോദരനെ ഹണിട്രാപ്പില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി: മോന്‍സന്‍ മാവുങ്കലിനെതിരേ ആരോപണവുമായി പീഡനത്തിനിരയായ പെണ്‍കുട്ടി

പീഡനക്കേസില്‍ മജിസ്‌ട്രേറ്റിന് നല്‍കുന്ന രഹസ്യമൊഴി, മെഡിക്കല്‍ റിപോര്‍ട്ടുകള്‍ അടക്കമുള്ള രഹസ്യ സ്വഭാവമുള്ള രേഖകളുള്‍പ്പെടെ മോന്‍സന് ലഭിക്കുന്നുണ്ടെന്ന അതീവ ഗുരുതരമായ ആരോപണമാണ് പെണ്‍കുട്ടി ഉന്നയിക്കുന്നത്.

Update: 2021-09-29 17:17 GMT

കടപ്പാട് : ന്യൂസ് 24




കോഴിക്കോട്: കൊച്ചിയില്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ കേസ് പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ ഇടപെട്ട് അട്ടിമറിച്ചെന്ന് ഇരയുടെ ആരോപണം. സഹോദരനെ ഹണിട്രാപ്പില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ചില രാഷ്ട്രീയ നേതാക്കള്‍ ഫോണ്‍ ചെയ്ത് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി ഒരു ന്യൂസ് ചാനലിനോട് വെളിപ്പെടുത്തി.

പെണ്‍കുട്ടിയെ മോന്‍സന്‍ മാവുങ്കല്‍ ഭീഷണിപ്പെടുത്തിയെന്നും പരാതി അട്ടിമറിച്ചുവെന്നും കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു. ഇന്ന് ഇത് സംബന്ധിച്ച് പെണ്‍കുട്ടി കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കി.


പെണ്‍കുട്ടിയെ മോന്‍സന്‍ മാവുങ്കല്‍ ഭീഷണിപ്പെടുത്തിയെന്നും പരാതി അട്ടിമറിച്ചുവെന്നും കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു. ഇന്ന് ഇത് സംബന്ധിച്ച് പെണ്‍കുട്ടി കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കി. പീഡനക്കേസില്‍ മജിസ്‌ട്രേറ്റിന് നല്‍കുന്ന രഹസ്യമൊഴി, മെഡിക്കല്‍ റിപോര്‍ട്ടുകള്‍ അടക്കമുള്ള രഹസ്യ സ്വഭാവമുള്ള രേഖകളുള്‍പ്പെടെ മോന്‍സന് ലഭിക്കുന്നുണ്ടെന്ന അതീവ ഗുരുതരമായ ആരോപണമാണ് പെണ്‍കുട്ടി ഉന്നയിക്കുന്നത്. മെഡിക്കല്‍ റിപ്പോര്‍ട്ട് തിരുത്തുമെന്നും കേസ് തിരിക്കുമെന്നുമെല്ലാം മോന്‍സന്‍ ഭീഷണിപ്പെടുത്തി. തേവര സ്‌റ്റേഷനിലെ കേസ് നേര്‍വഴിയില്‍ പോവുകയായിരുന്നു, എന്നാല്‍ മോന്‍സന്‍ മാവുങ്കല്‍ പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിച്ചുവെന്നും പെണ്‍കുട്ടി ആരോപിച്ചു.

ചേര്‍ത്തലയിലെ ശരത് ഫര്‍ണിഷിംഗിന്റെ ഉടമയുടെ മകന്‍ ശരത് സുന്ദരേശനും, മോന്‍സണ്‍ മാവുങ്കലിനുമെതിരെയായിരുന്ന പരാതി നല്‍കിയതെന്ന് പെണ്‍കുട്ടി പറഞ്ഞു. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ശരത് സുന്ദരേശന്‍ സമീപിക്കുകയായിരുന്നു. പിന്നീട് ഇതില്‍ നിന്ന് ഇയാള്‍ പിന്മാറി. തന്റെ ചത്രങ്ങളും വിഡിയോയും ഉപയോഗിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് ശരത്തിനെതിരെ പൊലീസില്‍ കേസ് നല്‍കിയത്. തുടര്‍ന്ന് മോന്‍സണ്‍ വീട്ടിലേക്ക് ഗുണ്ടകളയച്ചു. പല രാഷ്ട്രീയ നേതാക്കളും ഭീഷണിപ്പെടുത്തി. മോന്‍സന് അറിയാവുന്ന ആളുമായി എന്തെങ്കിലും കേസിന് പോയിട്ടുണ്ടോ ? എങ്കില്‍ അത് പിന്‍വലിക്കണം. മോന്‍സനെ പോലെ സ്വാധീനമുള്ള ആള്‍ക്കെതിരെ പോകരുതെന്നും ഭീഷണിയില്‍ പറഞ്ഞു.

പിന്നീട് മോന്‍സണ്‍ സഹോദരനോടും സുഹൃത്തിനോടും പനമ്പള്ളി നഗറിലെ ഓഫിസില്‍ വരാന്‍ പറഞ്ഞുവെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. എന്നാല്‍ സഹോദരന്‍ പോയില്ല. സുഹൃത്തിനെ ഓഫിസില്‍ വിളിച്ച് വിരുത്തി എന്റെ ദൃശ്യങ്ങള്‍ കാണിച്ചു. ശരത് സുന്ദരേശന്റെ പക്കലുള്ള ദൃശ്യങ്ങളാണ് മോന്‍സന്റെ കൈയില്‍ ഉണ്ടായിരുന്നത്. ഈ ദൃശ്യങ്ങളാണ് ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ചതെന്നും ഇരയാക്കപ്പെട്ട പെണ്‍കുട്ടി പറഞ്ഞു.

Tags:    

Similar News