പീഡനക്കേസിൽ തരുണ്‍ തേജ്പാലിന്റെ ഹരജി തള്ളി

തരുണ്‍ തേജ്പാലിനെതിരെയുള്ളത് ഗുരുതര ആരോപണമാണെന്നും ലൈംഗിക പീഡനക്കേസില്‍ വിചാരണ നേരിടണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ആറു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നും ഗോവ കോടതിയോട് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

Update: 2019-08-19 05:49 GMT

ന്യൂഡല്‍ഹി: തനിക്കെതിരായ ലൈംഗീകാപവാദ കേസിലെ കുറ്റങ്ങള്‍ അസാധുവാക്കാന്‍ തെഹൽക്ക് മുൻ എഡിറ്റർ തരുൺ തേജ്പാൽ സുപ്രീംകോടതിയില്‍ നല്‍കിയ ഹരജി തള്ളി. തരുണ്‍ തേജ്പാലിനെതിരെയുള്ളത് ഗുരുതര ആരോപണമാണെന്നും ലൈംഗിക പീഡനക്കേസില്‍ വിചാരണ നേരിടണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ആറു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നും ഗോവ കോടതിയോട് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ലിഫ്റ്റില്‍ പീഡിപ്പിച്ചുവെന്ന സഹപ്രവര്‍ത്തകയുടെ പരാതിയ്ക്ക് തെളിവില്ലെന്നാണ് തരുണ്‍ തേജ്പാലിന്റെ വാദം. പരാതി കെട്ടിച്ചമച്ച ആരോപണമാണെന്നും തെഹല്‍ക മുന്‍ എഡിറ്റര്‍ കോടതിയെ അറിയിച്ചിരുന്നു. കുറ്റം ചെയ്തിട്ടില്ലെങ്കില്‍ എന്തിനാണ് സംഭവത്തിന് ശേഷം സഹപ്രവര്‍ത്തകയോട് മാപ്പു ചോദിച്ചു കത്തെഴുതിയതെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വാദത്തിനിടെ ആരാഞ്ഞു.തരുണ്‍ തേജ്പാലിനെതിരെ 2013ലാണ് ലൈംഗിക പീഡന ആരോപണമുയര്‍ന്നത്.

Similar News