ജമാഅത്തെ ഇസ്‌ലാമി മുന്‍ കേരള അമീര്‍ ടികെ അബ്ദുല്ലയുടെ വേര്‍പാടില്‍ എസ്ഡിപിഐ അനുശോചിച്ചു
ഇസ്‌ലാമിക ചിന്തകന്‍, പണ്ഡിതന്‍, പ്രബോധകന്‍, വാഗ്മി എന്നീ നിലകളിലെല്ലാം അദ്ദേഹത്തിന്റെ സേവനങ്ങള്‍ എക്കാലത്തും സ്മരിക്കപ്പെടും.
തിരുവനന്തപുരം: ജമാഅത്തെ ഇസ്‌ലാമി മുന്‍ കേരള അമീറും പ്രമുഖ ഇസ്‌ലാമിക പണ്ഡിതനുമായ ടികെ അബ്ദുല്ലയുടെ വേര്‍പാടില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അനുശോചിച്ചു. ഇസ്‌ലാമിക ചിന്തകന്‍, പണ്ഡിതന്‍, പ്രബോധകന്‍, വാഗ്മി എന്നീ നിലകളിലെല്ലാം അദ്ദേഹത്തിന്റെ സേവനങ്ങള്‍ എക്കാലത്തും സ്മരിക്കപ്പെടുന്നതാണ്. അദ്ദേഹത്തിന്റെ പ്രയത്‌നത്തിലൂടെ നിരവധി ചിന്തകരെയും പണ്ഡിതരെയും സംഭാവന ചെയ്യാന്‍ സാധിച്ചു. ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ സ്ഥാപകാംഗമായിരുന്നു അദ്ദേഹം. പ്രബോധനം വാരിക, മാസിക എന്നിവയുടെ ചീഫ് എഡിറ്റര്‍, ഐ.പി.എച്ച് പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന ഇസ്‌ലാമിക വിജ്ഞാനകോശം ചീഫ് എഡിറ്റര്‍ എന്നീ നിലകളിലെല്ലാം അദ്ദേഹത്തിന്റെ സേവനങ്ങള്‍ നിസ്തുലമാണ്. ഇസ്‌ലാമിക വിജ്ഞാന രംഗത്ത് അദ്ദേഹത്തിന്റെ വേര്‍പാട് കനത്ത നഷ്ടമാണ്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ ദു:ഖിക്കുന്ന ഉറ്റവരുടെയും സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും വ്യസനത്തില്‍ പങ്കു ചേരുന്നതായും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.