86 സീറ്റിലേക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; നവ്‌ജ്യോത് സിങ് സിദ്ദു അമൃത്‌സറില്‍

കോണ്‍ഗ്രസ് ഈയടുത്തിടെ പാര്‍ട്ടിയിലെത്തിച്ച നടന്‍ സോനു സൂദിന്റെ സഹോദരി മാളവിക സൂദ്, മോഗ മണ്ഡലത്തില്‍ നിന്ന് മല്‍സരിക്കും.

Update: 2022-01-15 14:36 GMT

ചണ്ഡിഗഢ്: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യ സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിച്ച് കോണ്‍ഗ്രസ്. 6 സീറ്റിലേക്കുള്ള ലിസ്റ്റാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി ചാംകൗര്‍ സാഹിബ് മണ്ഡലത്തില്‍ മല്‍സരിക്കും. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ നവ്‌ജ്യോത് സിങ് സിദ്ദു അമൃത്‌സര്‍ ഈസ്റ്റ് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. 

കോണ്‍ഗ്രസ് ഈയടുത്തിടെ പാര്‍ട്ടിയിലെത്തിച്ച നടന്‍ സോനു സൂദിന്റെ സഹോദരി മാളവിക സൂദ്, മോഗ മണ്ഡലത്തില്‍ നിന്ന് മല്‍സരിക്കും. ഉപമുഖ്യമന്ത്രി സുഖ്ജീന്ദര്‍ സിംഗ് രണ്‍ധാവ ദേരാ ബാബ നാനാക്കില്‍ നിന്നും ഗതാഗത മന്ത്രി രാജ അമരീന്ദര്‍ വാറിംഗ് ഗിദ്ദര്‍ബാഹയില്‍ നിന്നും മല്‍സരിക്കും.

കഴിഞ്ഞ മാസം പാര്‍ട്ടിയില്‍ പ്രവേശിച്ച വിവാദ പഞ്ചാബി ഗായകന്‍ സിദ്ദു മൂസേവാല മാന്‍സ അസംബ്ലി മണ്ഡലത്തില്‍ നിന്നുമാണ് മല്‍സരിക്കാനൊരുങ്ങുന്നത്. ആകെ തിരഞ്ഞെടുപ്പ് നടക്കുന്ന 117 സീറ്റുകളില്‍ 86 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

മറ്റു സ്ഥാനാര്‍ഥികളെ ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. ഫെബ്രുവരി 14ന് ഒറ്റഘട്ടമായാണ് പഞ്ചാബില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. നിലവില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന 5 സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഏക സംസ്ഥാനമാണ് പഞ്ചാബ്. അതുകൊണ്ടുതന്നെ പഞ്ചാബില്‍ ഭരണം നിലനിലനിര്‍ത്തേണ്ടത് കോണ്‍ഗ്രസിന് അനിവാര്യമാണ്.

Tags:    

Similar News