കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി; പഞ്ചാബില്‍ ചന്നിക്ക് സാധ്യത, പ്രഖ്യാപനം ഇന്ന്
ഛണ്ഡീഗഢ്; പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഇപ്പോഴത്തെ മുഖ്യമന്ത്രി ചരന്‍ജിത് സിങ് ചന്നിക്ക് സാധ്യത. ഇന്ന് ലുധിയാനയില്‍ നടക്കുന്ന റാലിയില്‍ സ്ഥാനാര്‍ത്ഥിയുടെ പേര് രാഹുല്‍ ഗാന്ധി പ്രഖ്യാപിക്കും. കോണ്‍ഗ്രസ് യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമായെന്നാണ് സൂചന.
ചന്നിയ്ക്കാണ് നേരത്തെ മുതല്‍ സാധ്യത കല്പ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം പഞ്ചാബില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ നടത്തിയ അഭിപ്രായ സര്‍വേയില്‍ ചന്നിയായിരുന്നു മുന്നില്‍.
പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനത്തിനുവേണ്ടി പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത്. ചന്നിയും സിദ്ദുവും തമ്മിലാണ് മല്‍സരം. പ്രശ്നത്തല്‍ രാഹുല്‍ അടക്കമുള്ള കേന്ദ്ര നേതാക്കള്‍ ഇടപെട്ടിരുന്നു.