ഇന്ദോര്‍: പെട്രോളിനും ഡീസലിനും വില ഉയരുന്നതില്‍ പ്രതിഷേധിച്ച് മധ്യപ്രദേശില്‍ സംസ്ഥാന ബന്ദ്. കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിലാണ് ഇന്ന് രാവിലെ മുതല്‍ ഉച്ച രണ്ടുമണിവരെ ബന്ദ് ആചരിക്കുന്നത്. ബന്ദ് വിജയകരമാക്കാനും മുന്‍ മുഖ്യമന്ത്രി കമല്‍ നാഥ്ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഡീസലിന്റെയും പെട്രോളിന്റെയും വില കുതിച്ചുയരുന്നതുമൂലം ജനങ്ങള്‍ ദുരിതത്തിലാണ്. കേന്ദ്ര സര്‍ക്കാര്‍ വരുമാനം സ്വരൂപിക്കുന്ന തിരക്കിലാണെന്നും പൊതുജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതില്‍ താല്‍പര്യമില്ലെന്നും കമല്‍നാഥ് പറഞ്ഞു.പെട്രോളിനും ഡീസലിനും 39 പൈസ വീതമാണ് ശനിയാഴ്ച വര്‍ധിപ്പിച്ചത് . ഇതോടെ വിവിധ സംസ്ഥാനങ്ങളില്‍ പെട്രോള്‍ വില 100 രൂപയായി. മധ്യപ്രദേശില്‍ 98.64 രൂപയാണ് പെട്രോളിന് വില.