തോക്കുമായി പിടിയിലായ കോണ്‍ഗ്രസ് നേതാവ് കെഎസ്ബിഎ തങ്ങളുടെ ജാമ്യാപേക്ഷ ഇന്ന് സമര്‍പ്പിക്കും

മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതാണ് കുറ്റം

Update: 2022-01-05 04:54 GMT

കോയമ്പത്തൂര്‍: തോക്കുമായി കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ പിടിയിലായ പാലക്കാട് ഡിസിസി വൈസ് പ്രസിഡണ്ട് കെഎസ്ബിഎ തങ്ങളുടെ ജാമ്യാപേക്ഷ ഇന്ന് സമര്‍പ്പിക്കും.ഇന്നലെ രാത്രി കോയമ്പത്തൂര്‍ മജിസ്‌ട്രേട്ടിന് മുന്നില്‍ ഹാജരാക്കിയ തങ്ങളെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. പൊള്ളാച്ചി സബ് ജയിലിലാണ് തങ്ങള്‍ ഇപ്പോഴുള്ളത്.മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതാണ് കുറ്റം.

ഇന്നലെ പുലര്‍ച്ചെയാണ് അമൃതസര്‍ യാത്രയ്ക്കിടേ കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ വച്ച് കെഎസ്ബിഎ തങ്ങള്‍ തോക്കുമായി പിടിയിലായത്.കോയമ്പത്തൂര്‍ ഈസ്റ്റ് അസിസ്റ്റന്റ് കമ്മീഷണര്‍ അരുണിന്റെ നേതൃത്വത്തില്‍ തങ്ങളെ വിശദമായി ചോദ്യം ചെയ്ത ശേഷം വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തി.പിന്നീട് രാത്രിയോടെ കോയമ്പത്തൂര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയായിരുന്നു. അനധികൃതമായി ആയുധം കൈവശം വച്ചതിനാണ് കേസെടുത്തിരിക്കുന്നത്.

ബാഗിനുള്ളില്‍ കണ്ടെത്തിയ തോക്ക് 80 വര്‍ഷത്തിലേറെ പഴക്കമുള്ളതും തന്റെ പിതാവ് ഉപയോഗിച്ചതായിരുന്നു എന്നുമാണ് തങ്ങള്‍ മൊഴി നല്‍കിയത്. യാത്രയ്ക്ക് ഇറങ്ങുമ്പോള്‍ തോക്ക് സൂക്ഷിച്ച ബാഗില്‍ വസ്ത്രങ്ങള്‍ അബദ്ധത്തില്‍ എടുത്തു വയ്ക്കുകയായിരുന്നു. തോക്കിന് ലൈസന്‍സ് ഉണ്ടായിരുന്നില്ല.

തങ്ങള്‍ക്കെതിരേ ഗൂണ്ടാ ആക്ട് ചുമത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു.സമഗ്രാന്വേഷണം ആവശ്യപ്പെട്ട് സിപിഎമ്മും രംഗത്തെത്തിയിരിക്കുകയാണ്.






Similar News