ബംഗാളില്‍ സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്
എട്ട് ഘട്ടമായി നടക്കുന്ന വോട്ടെടുപ്പിലെ ആദ്യ രണ്ടു ഘട്ടങ്ങളിലേക്കുള്ള 13 പേരുടെ പട്ടികയാണ് പുറത്തിറക്കിയത്.
കൊല്‍ക്കത്ത: ഈ മാസം അവസാനം ആരംഭിക്കുന്ന പശ്ചിമ ബംഗാള്‍ നിയമ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടു. എട്ട് ഘട്ടമായി നടക്കുന്ന വോട്ടെടുപ്പിലെ ആദ്യ രണ്ടു ഘട്ടങ്ങളിലേക്കുള്ള 13 പേരുടെ പട്ടികയാണ് പുറത്തിറക്കിയത്.ബാഗ്മുണ്ടി നിയോജകമണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന മുതിര്‍ന്ന പാര്‍ട്ടി നേതാവ് നേപ്പാള്‍ മഹാട്ടോയാണ് പട്ടികയിലെ പ്രമുഖന്‍.
294 സീറ്റുകളുള്ള നിയമസഭയിലേക്ക് ഭരണകക്ഷിയായ തൃണമൂലും ബിജെപിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ടത്. മാര്‍ച്ച് 27നും ഏപ്രില്‍ 29നും ഇടയില്‍ എട്ടു ഘട്ടങ്ങളിലായാണ് പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് നടക്കുന്ന മറ്റ് നാല് സംസ്ഥാനങ്ങള്‍ക്കൊപ്പം മെയ് 2ന് ഫലമറിയും.