രാമനവമി ആഘോഷ സംഘര്‍ഷം; മോത്തിബാരിയില്‍ അര്‍ധസൈനികരെ വിന്യസിക്കണമെന്ന് കോണ്‍ഗ്രസ്

Update: 2025-03-30 05:02 GMT

കൊല്‍ക്കത്ത: രാമനവമി യാത്രക്കിടെ മസ്ജിദിലേക്ക് പടക്കം എറിഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായ ബംഗാളിലെ മോത്തിബാരിയില്‍ അര്‍ധസൈനികരെ വിന്യസിക്കണമെന്ന് കോണ്‍ഗ്രസ് എംപി ഇഷാ ഖാന്‍ ചൗധുരി. വ്യാഴാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ ഇതുവരെ അമ്പതു പേരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവില്‍ നാലു കമ്പനി സായുധ പോലിസും ദ്രുതകര്‍മസേനയും പ്രദേശത്തുണ്ട്. കൂടാതെ ഇന്റര്‍നെറ്റ് ബന്ധവും വിഛേദിച്ചു. സംഘര്‍ഷമുണ്ടാവുമെന്ന വിവരത്തെ തുടര്‍ന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും പോലിസ് അറിയിച്ചു.

Similar News