കൊച്ചി; മുന്‍ മന്ത്രി കെ ടി ജലീലിനെതിരേ ലോകായുക്തയില്‍ കോടതി അലക്ഷ്യ ഹരജി ഫയല്‍ ചെയ്തു. ലോയേഴ്‌സ് കോണ്‍ഗ്രസ്സാണ് ഹരജിക്കാര്‍. ലോകായുക്ത ജഡ്ജിക്കെതിരേ വ്യക്തിപരമമായി പരാമര്‍ശിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടുവെന്നാണ് പരാതി.
ലോകായുക്തയ്ക്കു പുറമെ പോലിസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്. ലോയേഴ്‌സ് കോണ്‍ഗ്രസ്സിന്റെ അഡ്വ. രാജീവ് ചാരാച്ചിറയാണ് പരാതി ഫയല്‍ ചെയ്തിട്ടുള്ളത്.
തക്കതായ പ്രതിഫലം ലഭിച്ചാല്‍ ലോകായുക്ത എന്തുകടുംകയ്യും ചെയ്യുമെന്നായിരുന്നു ജലീലിന്റെ ഫേസ് ബുക്ക് പോസ്റ്റ്. ലോകായുക്തയിലെ ജസ്റ്റിസ് സിറിയക് ജോസഫിന്റെ പേരെടുത്തു പറയാതെയായിരുന്നു ജലീലിന്റെ വിമര്‍ശനം.