മെഡിസെപ് പദ്ധതിയില്‍ കരാര്‍ നിയമനം

Update: 2022-09-02 13:21 GMT

തിരുവനന്തപുരം: മെഡിസെപ് സംബന്ധമായ ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്‌സ് വിങ്, ടെക്‌നിക്കല്‍ സപ്പോര്‍ട്ട് ഡിവിഷന്‍ എന്നിവയുടെ പ്രവര്‍ത്തനത്തിനു വേണ്ടി താത്കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് ജീവനക്കാരെ തിരഞ്ഞെടുക്കുന്നു. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.

ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡാറ്റാ, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം hr.medisep@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അപേക്ഷിക്കണം. ഒരിക്കല്‍ അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ www.medisep.kerala.gov.in ല്‍ ലഭിക്കും.

ഇന്‍ഷുറന്‍സ് എക്‌സ്‌പോര്‍ട്ട്, മാനേജര്‍ (മോണിറ്ററിങ് ആന്‍ഡ് ഇവാലുവേഷന്‍), മാനേജര്‍(ഫിനാന്‍സ്), മാനേജര്‍ (ഐ.ടി), അസിസ്റ്റന്റ് മാനേജര്‍ (മോണിറ്ററിങ് ആന്‍ഡ് ഇവാലുവേഷന്‍, ഐ.ടി), അസിസ്റ്റന്റ് മാനേജര്‍ (അക്കൗണ്ട്‌സ്), ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലാണ് നിയമനം. യോഗ്യത വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി സെപ്റ്റംബര്‍ 25.

Tags:    

Similar News