മെഡിസെപ് തുടരും; പ്രീമിയം കൂട്ടിയേക്കും

നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഡോ. ശ്രീറാം വെങ്കിട്ടരാമന്‍ അധ്യക്ഷനായി വിദഗ്ധസമിതി രൂപീകരിച്ചു.

Update: 2024-11-03 02:23 GMT

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ് തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പ്രീമിയം തുക ഉയര്‍ത്തുന്നതടക്കമുള്ള മാറ്റങ്ങളോടെയാകും രണ്ടാം ഘട്ടം നടപ്പാക്കുക. വിശദമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഡോ. ശ്രീറാം വെങ്കിട്ടരാമന്‍ അധ്യക്ഷനായി വിദഗ്ധസമിതി രൂപീകരിച്ചു.

നിലവില്‍ 500 രൂപയാണു പ്രതിമാസ പ്രീമിയം. ഇതു വര്‍ധിപ്പിക്കാതെ മുന്നോട്ടുപോകാനാവില്ലെന്നാണു സര്‍ക്കാരിന്റെ വിലയിരുത്തല്‍. വര്‍ഷം 450 കോടി രൂപയുടെ ക്ലെയിമാണു പ്രതീക്ഷിച്ചിരുന്നതെങ്കിലും കഴിഞ്ഞ രണ്ടു വര്‍ഷമായി 600 കോടി കടന്നു. പ്രീമിയം തുക കൂട്ടണമെന്നാണ് പദ്ധതി പങ്കാളികളായ ദി ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ ആവശ്യം.

Tags:    

Similar News