ഫുട്‌ബോളിന് വേണ്ടി ജീവിതം മാറ്റി വെച്ച കണ്‍വീനര്‍ ഒ ചെള്ളി വസ്ത്രങ്ങള്‍ ഇസ്തിരിയിട്ട് നല്‍കിയാണ് ഉപജീവനം നടത്തിയിരുന്നത്. അരീക്കോട് പുത്തലത്ത് ഫുട്‌ബോളിന് വേരോട്ടമുണ്ടാക്കാന്‍ നേതൃത്വം നല്‍കിയത് ഒ ചെള്ളിയായിരുന്നു. ഫുട്‌ബോളില്‍ പിന്നോക്കമായിരുന്ന കുട്ടികളെ സംഘടിപ്പിച്ച് മികച്ച കളിക്കാരാക്കിയെടുക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. അരീക്കോട് ചക്കും തൊടി ഗ്രൗണ്ടിലെ മികച്ച കളിക്കാരനും സംഘാടകനുമായിരുന്നു. സ്പന്ദനം ക്ലബിന് കീഴില്‍ അഖില കേരള സെവന്‍സ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്ന കണ്‍വീനറായി പ്രവര്‍ത്തിച്ചിരുന്നു. ലോക്കല്‍ സെവന്‍സില്‍ പ്രമുഖരായ ഇന്റര്‍നാഷണല്‍ താരങ്ങളെയടക്കം പങ്കെടുപ്പിച്ച് മത്സരത്തെ മികവുറ്റതാക്കാനും നേതൃത്വം നല്‍കാനും കണ്‍വീനര്‍ ചെള്ളിയിലൂടെയാണ് അരീക്കോടിന് സാധ്യമായത്. നാളെ ചക്കുംതൊടി ഗ്രൗണ്ടില്‍ അനുസ്മരണം നടത്താനുള്ള തീരുമാനത്തിലാണ് അരീക്കോട്ടെ ഫുട്‌ബോള്‍ പ്രേമികള്‍