സായുധരെന്നു കരുതി വെടിവെച്ചു വീഴ്ത്തി; കശ്മീരില്‍ പോലിസ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു

Update: 2021-09-22 14:42 GMT

ശ്രീനഗര്‍: ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിച്ചു നടത്തിയ വെടിവയ്പ്പില്‍ കശ്മീര്‍ പോലിസിലെ കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു. ലാംഗേറ്റ് ഹന്ദ്വാരയില്‍ താമസിക്കുന്ന അജയ് ധര്‍ എന്നയാളാണ് കോല്ലപ്പെട്ടത്. സംഭവം ദൗര്‍ഭാഗ്യകരമെന്ന് പോലീസ് വിശേഷിപ്പിച്ചു.


ഇന്നലെ രാത്രി ക്ഷേത്രത്തിലെ വാതിലില്‍ പോലിസുകാരന്‍ തുടര്‍ച്ചയായി മുട്ടിയപ്പോള്‍ ആക്രമിക്കാനെത്തിയ സായുധരാണെന്ന് കരുതി വെടിവെക്കുകയായിരുന്നു എന്ന് പോലിസ് വിശദീകരിച്ചു. ആദ്യം കാവല്‍ക്കാര്‍ ആകാശത്തേക്ക് വെടിവച്ചു. ആരാണെന്ന് വ്യക്തമാക്കാതെ വീണ്ടും വാതിലില്‍ മുട്ടാന്‍ തുടങ്ങിയതോടെ വെടിവെക്കുകയായിരുന്നു എന്ന് ഇന്‍സ്‌പെക്ടര്‍ ജനറല്‍ വിജയ് കുമാര്‍ പറഞ്ഞു.




Tags:    

Similar News