കൊവിഡ് വ്യാപനം: അമരാവതിയില്‍ ലോക്ക്ഡൗണ്‍ വീണ്ടും നീട്ടി

Update: 2021-02-28 02:47 GMT

മുംബൈ: കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയിലെ അമരാവതി ജില്ലയില്‍ ലോക്ഡൗണ്‍ വീണ്ടും നീട്ടി. മാര്‍ച്ച് എട്ട് വരെയാണ് ലോക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. അമരാവതിയിലെ കൂടാതെ അകോള, അകോട്ട്, മുര്‍ജിതാപൂര്‍ എന്നിവിടങ്ങളിലും ലോക്ഡൗണ്‍ നീട്ടി. ജില്ലയില്‍ മാര്‍ച്ച് അഞ്ചിനും ആറിനും സ്ഥിതിഗതികള്‍ വീണ്ടും വിലയിരുത്തി ലോക്ഡൗണ്‍ വീണ്ടും നീട്ടണമോ എന്നത് തീരുമാനിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ രണ്ട് ആഴ്ചകളിലായി 36 ജില്ലകളിലെ 28 ജി്‌ലകളിലും പ്രതിദിന കോവിഡ് കേസുകളുടെ വന്‍ വര്‍ധനവാണ് സ്ഥിരീകരിച്ചിരിക്കുന്നത്.




Similar News