ഉദ്പ്പാദനച്ചെലവ് വര്‍ധിച്ചു; മാരുതി-സുസുക്കി കാറുകളുടെ വില വര്‍ധിപ്പിക്കുന്നു
ന്യൂഡല്‍ഹി: ഉദ്പാദനച്ചെലവ് വര്‍ധിച്ച സാഹചര്യത്തില്‍ മാരുതി, സുസുക്കി എല്ലാ മോഡലുകളുടെയും വില വര്‍ധിപ്പിക്കുന്നു. സ്പ്തംബര്‍ മുതലാണ് വില വര്‍ധിക്കുന്നത്. ഈ വര്‍ഷം ജനുവരി മുതല്‍ മൂന്നാം തവണയാണ് മാരുതി, സുസുക്കി കമ്പനി വില വര്‍ധിപ്പിക്കുന്നത്.
ആള്‍ട്ടൊ മുതല്‍ ബ്രീസ വരെയുള്ള എല്ലാ മോഡലുകളുടെയും വില വര്‍ധിപ്പിക്കുന്നുണ്ട്.
''കഴിഞ്ഞ ഏതാനും മാസങ്ങളായി കമ്പനിയുടെ ഉദ്പാദനച്ചെലവ് വര്‍ധിച്ചുവരികയാണ്. ഈ സാഹചര്യത്തില്‍ വില വര്‍ധിക്കാതെ മുന്നോട്ട് പോകാനാവില്ല''- കമ്പനി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
സപ്തംബറില്‍ ഉല്‍സവകാലം മുന്നില്‍ കണ്ടുകൂടിയാണ് കമ്പനി വില വര്‍ധിപ്പിക്കാനുള്ള സുപ്രധാന തീരുമാനമെടുത്തത്. ഓരോന്നിലും എത്ര വച്ച് വര്‍ധിക്കുമെന്ന് വ്യക്തമല്ല.
മാരുതി കാറുകളുടെ പല മോഡലുകളിലും 34,000 രൂപ വീതം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് റിപോര്‍ട്ടുണ്ട്. ഏപ്രിലില്‍ 1.6 ശതമാനം വില വര്‍ധിപ്പിച്ചിരുന്നു.
മാരുതിക്കു പുറമെ മറ്റ് കാര്‍ നിര്‍മാതാക്കളും വില വര്‍ധിപ്പിച്ചേക്കും.
കഴിഞ്ഞ ഏതാനും മാസങ്ങളായി കാറുകളുടെ ആവശ്യകത കുറയുകയും ഉദ്പ്പാദനച്ചെലവ് വര്‍ധിക്കുന്നതുമായാണ് കാണുന്നത്.
ജൂലൈയില്‍ മഹീന്ദ്ര ആന്റ് മഹീന്ദ്ര അവരുടെ എല്ലാ മോഡലുകളുടെയും വില വര്‍ധിപ്പിച്ചിരുന്നു. ചില മോഡലുകില്‍ ഒരു ലക്ഷം വരെ വില വര്‍ധിപ്പിച്ചു.
ടാറ്റ അവരുടെ എല്ലാ മോഡലുകളിലും ഈ മാസം 0.8 ശതമാനം വില വര്‍ധിച്ചിരുന്നു.