സാര്‍വത്രിക പൊതു നിയന്ത്രണത്തിന്റെ ഭാഗമായിട്ടല്ലാതെ പള്ളി നിയന്ത്രണം അംഗീകരിക്കാനാവില്ല: ഉലമ സംയുക്ത സമിതി
തിരുവനന്തപുരം: കൊവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നാളെ വിളിച്ചു ചേര്‍ക്കുന്ന സര്‍വകക്ഷി യോഗത്തില്‍ സാര്‍വത്രികമായ പൊതു നിയന്ത്രണത്തിന്റെ ഭാഗമായിട്ടല്ലാതെ പള്ളികള്‍ക്ക് മാത്രമായി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍ അംഗീകരിക്കാനാവില്ലെന്ന് ഉലമ സംയുക്ത സമിതി. വര്‍ധിച്ചു വരുന്ന കൊവിഡ് മഹാമാരിയെ ഫലപ്രദമായി പ്രതിരോധിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്ക് ഉലമ സംയുക്ത സമിതി പിന്തുണ അറിയിക്കുന്നു.അതോടൊപ്പം മനുഷ്യജീവന്‍ ഓക്‌സിജനു വേണ്ടി കേഴുന്ന സമയത്തും പള്ളികള്‍ കൊവിഡ് കേന്ദ്രങ്ങളാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ വിവേചനപരമായി പള്ളികളിലെ ആളെണ്ണം നിലവിലുള്ളതിനേക്കാള്‍ വെട്ടിച്ചുരുക്കി പൊതുനിരത്തിലും പൊതുഗതാഗത രംഗത്തും ബാധകമാകാത്ത നിലയില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ശ്രമിച്ചാല്‍ അത് പാലിക്കേണ്ട ഉത്തരവാദിത്തം വിശ്വാസികള്‍ക്കുണ്ടാവില്ല.
അംഗശുദ്ധിയും ആളകലവും മുഖാവരണവും മുസല്ലയും സ്വീകരിച്ച് കൊവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിക്കുന്ന മാതൃകാ കേന്ദ്രങ്ങളാണ് മസ്ജിദുകള്‍. ആകയാല്‍ റമദാന്‍ കാലത്ത് വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യത്തെ അന്യായമായി ഹനിക്കുന്ന തരത്തില്‍ വിവേചനപരമായ തീരുമാനങ്ങള്‍ സര്‍ക്കാരില്‍ നിന്നുണ്ടാവരുത്. വിവേചനം കൊവിഡിനേക്കാള്‍ മാരകമായ വൈറസാണ്. ഇസ്‌ലാം മനുഷ്യജീവന് ദൈവാരാധനയോളം പുണ്യം കല്പിക്കുന്ന മതമായതിനാല്‍ അടിയന്തിര ഘട്ടങ്ങളില്‍ പള്ളികള്‍ കേന്ദ്രീകരിച്ച് രോഗികളുടെ പരിചരണത്തിന് സൗകര്യമൊരുക്കാനും വിശ്വാസികള്‍ സന്നദ്ധമാണെന്നും നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.
പ്രസ്താവനയില്‍ ഒപ്പുവച്ച വിവിധ സംഘടനാ ഭാരവാഹികളും പണ്ഡിതന്മാരും
എസ് അര്‍ഷദ് അല്‍ ഖാസിമി കല്ലമ്പലം, വി എച്ച് അലിയാര്‍ മൗലവി, കരമന അശ്‌റഫ് മൗലവി, അബ്ദുശ്ശുക്കൂര്‍ അല്‍ ഖാസിമി, പിപി ഇസ്ഹാഖ് മൗലവി അല്‍ ഖാസിമി, അര്‍ഷദ് മുഹമ്മദ് നദ്‌വി, ഷംസുദ്ദീന്‍ മന്നാനി ഇലവുപാലം, ഇപി അബൂബക്കര്‍ അല്‍ ഖാസിമി, മുഫ്തി അമീന്‍ അല്‍ ഖാസിമി മാഹി, ഉവൈസ് അമാനി വെഞ്ഞാറമൂട്, ഹാഫിസ് അഫ്‌സല്‍ ഖാസിമി, നവാസ് മന്നാനി പനവൂര്‍, സാലിഹ് നിസാമി പുതുപൊന്നാനി, മാഹീന്‍ ഹസ്‌റത്ത് കാര്യറ, പാനിപ്ര ഇബ്‌റാഹീം ബാഖവി, വിഎം ഫതഹുദ്ദീന്‍ റഷാദി, പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി, ഖാലിദ് മൂസാ നദ്‌വി കുറ്റിയാടി, ഫിറോസ്ഖാന്‍ ബാഖവി പൂവച്ചല്‍, സൈനുദ്ദീന്‍ ബാഖവി, എംഇഎം അശ്‌റഫ് മൗലവി, കെഎ അഷ്‌റഫ് അല്‍ഖാസിമി തൊടുപുഴ, പാണക്കാട് ഹാമിദ് ശിഹാബ് തങ്ങള്‍, പൂക്കോയ തങ്ങള്‍ ബാഖവി കൊല്ലം, സയ്യിദ് യാസിര്‍ അറഫാത് അന്നൂരി.