75കാരിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കിയ ദമ്പതികള്‍ പിടിയില്‍

Update: 2021-07-14 13:12 GMT

ന്യൂഡല്‍ഹി: കടം നല്‍കിയ പണം തിരികെ ചോദിച്ചതിന് 75കാരിയെ കൊലപ്പെടുത്തിയ ദമ്പതികള്‍ പിടിയില്‍. വയോധികയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി കനാലില്‍ എറിയുകയായിരുന്നു. കടം വാങ്ങിയ ഒരു ലക്ഷം രൂപ തിരികെ നല്‍കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്നായിരുന്നു കൊലപാതകം.


ഡല്‍ഹി ദ്വാരക മേഖലയിലാണ് സംഭവം. കവിത എന്ന സ്ത്രീയെ ആണ് ദമ്പതികളായ അനില്‍ ആര്യ, ഭാര്യ തനു എന്നിവര്‍ കൊലപ്പെടുത്തിയത്. ഇവര്‍ അയല്‍വാസികളാണ്. മകനോടൊപ്പം താമസിക്കുന്ന കവിതയില്‍ നിന്നും അനിലും ഭാര്യയും ഒരു ലക്ഷം രൂപ കടം വാങ്ങിയിരുന്നു. പണം തിരികെ നല്‍കണമെന്ന് കവിത നിരന്തരം ആവശ്യപ്പെട്ടു. ഇതോടെ ദമ്പതികള്‍ ഇവരെ കൊലപ്പെടുത്തുകയായിരുന്നു. വീട്ടില്‍ ഒറ്റക്കായിരുന്ന സമയത്ത് കയറിച്ചെന്നാണ് കൊല നടത്തിയത്. പിന്നീട് മൃതദേഹം കഷ്ണങ്ങളാക്കി കനാലില്‍ തള്ളി.


കഴിഞ്ഞ 7 മുതല്‍ കവിതയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ദമ്പതികളിലേക്ക് എത്തിയത്. ഇവര്‍ കുറ്റം സമ്മതിച്ചു എന്ന് പൊലീസ് അറിയിച്ചു. കനാലില്‍ നിന്ന് പൊലീസ് മൃതദേഹം കണ്ടെടുത്തു.




Tags:    

Similar News