മണിപ്പൂരില്‍ 24 മണിക്കൂറിനുളളില്‍ 130 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ഒരാള്‍ മരിച്ചു
ഇംഫാല്‍: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 130 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 64 പേര്‍ക്ക് രോഗമുക്തിയുണ്ടായി. 24 മണിക്കൂറിനുളളില്‍ ഒരാളാണ് രോഗം ബാധിച്ച് മരിച്ചത്.
സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് 4,112 ആണ്. 13 പേര്‍ക്ക് ജീവഹാനിയുണ്ടാവുകയും ചെയ്തു. 1,804 പേരാണ് രോഗം ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നത്. 2,295 പേരുടെ രോഗം ഭേദമായി.
ഇന്ത്യയില്‍ ഇന്നത്തോടെ ആകെ മരണങ്ങളുടെ എണ്ണം 50,000 കടന്നു. 24 മണിക്കൂറിനുളളില്‍ 941 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇന്നുവരെയുള്ള കണക്കനുസരിച്ച് 50,921 പേരാണ് രോഗം വന്ന് മരിച്ചിട്ടുളളത്.