സ്‌കൂളുകളില്‍ നടന്ന രണ്ടാം ഘട്ട പരിശോധനയില്‍ 180 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

Update: 2021-02-14 06:05 GMT

മാറഞ്ചേരി: മലപ്പുറം മാറഞ്ചേരി ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിലും, വന്നേരി ഹയര്‍ സെക്കന്ററി സ്‌കൂളിലും നടത്തിയ രണ്ടാംഘട്ട പരിശോധനയില്‍ 180 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഈ മാസം ഏഴിന് ഇരുസ്‌കൂളിലുമായി 262 പേര്‍ക്ക് കൊവിഡ് ബാധിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ രണ്ടാം ഘട്ട പരിശോധനയിലാണ് 180 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചത്. മാറഞ്ചേരി സ്‌കൂളിലെ 363 പേര്‍ക്ക് നടത്തിയ പരിശോധനയില്‍ 94 വിദ്യാര്‍ത്ഥികള്‍ക്കും ഒരു അദ്ധ്യാപകനുമാണ് പോസിറ്റീവായത്.

വന്നേരി സ്‌കൂളിലെ 289 പേരില്‍ നടത്തിയ പരിശോധനയില്‍ 82 വിദ്യാര്‍ഥികള്‍ക്കും മൂന്ന അദ്ധ്യാപകര്‍ക്കും പോസിറ്റീവായി. ഇതോടെ 442 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. ആദ്യഘട്ടത്തില്‍ എസ്എസ് എല്‍സിക്കാര്‍ക്കുമാത്രമായിരുന്നു പരിശോധന .ബുധനാഴ്ച ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ക്കും ആദ്യഘട്ടത്തില്‍ പരിശോധനയില്‍ പങ്കെടുക്കാതിരുന്ന എസ്എസ്എല്‍സി വിദ്യാര്‍ഥികള്‍ക്കുമാണ് പരിശോധന നടത്തിയത്.കൂടാതെ വെളിയങ്കോട് പഞ്ചായത്തിലെ അന്തര്‍സംസ്ഥാന തൊഴിലാളികള്‍ ,പഞ്ചായത്ത ജീവനക്കാര്‍, ബാങ്ക് ജീവന്ക്കാര്‍, പൊതുജനങ്ങള്‍എന്നിവര്‍ക്കായി നടത്തിയ സര്‍വലന്‍സ് ടെസ്റ്റില്‍ പങ്കെുത്ത 324 ല്‍ 42 പേര്‍ക്കും കോവിഡ് പോസിറ്റീവായി.ഇതോടെ മേഖലയില്‍ വീണ്ടും ആശങ്ക ഉയര്‍ന്നിട്ടുണ്ട്. പോസിറ്റീവായവരുടെ പ്രാഥമീക സമ്പര്‍ക്കമുളളവരെ കണ്ടെത്താനുളള പരിശോധന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.




Similar News