ഐസ്വാള്‍: മിസോറാമില്‍ കൊവിഡ് വ്യാപനം നിയന്ത്രണത്തിലെത്തിയതായി സംസ്ഥാന ആരോഗ്യവകുപ്പ്. കഴിഞ്ഞ ദിവസം പുറത്തുവന്ന കണക്കനുസരിച്ച് 97.43 ശതമാനമാണ് സംസ്ഥാനത്തെ രോഗവിമുക്തി നിരക്ക്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മിസാറോമില്‍ 12 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 4,216 ആയി.
സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികില്‍സയിലിരുന്ന 4,098 പേര്‍ ആശുപത്രി വിട്ടു. നിലവില്‍ 110 പേര്‍ ചികില്‍സയില്‍ തുടരുന്നു.
ഇതുവരെ സംസ്ഥാനത്ത് 8 പേര്‍ രോഗത്തിന് കീഴടങ്ങി.
കഴിഞ്ഞ ദിവസം ആര്‍ടി- പിസിആര്‍ പരിശോധനയിലൂടെ നാല് കേസുകളും ഒന്ന് ആന്റിജന്‍ പരിശോധനയിലൂടെയും ഏഴ് ട്രൂനാറ്റ് പരിശോധനയിലൂടെയുമാണ് കണ്ടെത്തിയത്.