നാസിക്കില്‍ 30 പേര്‍ക്ക് കൊവിഡ് ഡല്‍റ്റ വകഭേദം

Update: 2021-08-07 04:05 GMT

നാസിക്ക്: മഹാരാഷ്ട്രയിലെ നാസിക്കില്‍ മുപ്പത് പേര്‍ക്ക് കൊവിഡിന്റെ ഡല്‍റ്റ വകഭേദം സ്ഥിരീകരിച്ചു. നാസിക്കിലെ ജില്ലാ ആശുപത്രി അധികൃതരാണ് വിവരം പുറത്തുവിട്ടത്.

''30 പേര്‍ക്കാണ് കൊവിഡ് ഡല്‍റ്റ പിടിപെട്ടത്. അതില്‍ 28 പേര്‍ ഗ്രാമപ്രദേശത്തുനിന്നുള്ളവരാണ്. രണ്ട് പേര്‍ ഗംഗാപൂരിലും സാദിഖ് നഗറും പോലുള്ള നഗരങ്ങളില്‍ നിന്നുള്ളവരുമാണ്''- നാസിക്ക് ആശുപത്രിയിലെ സര്‍ജന്‍ ഡോ. കിഷോര്‍ ശ്രീനിവാസ് പറഞ്ഞു.

പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് തുടര്‍ പരിശോധനയ്ക്ക് വേണ്ടി സാംപിളുകള്‍ അയച്ചിട്ടുണ്ട്. വലിയ ജനക്കൂട്ടം വഴിയും സമ്പര്‍ക്കം മൂലവുമാണ് ഡല്‍റ്റ വകഭേദം പ്രസരിക്കുന്നത്.

സാങ്കേതികമായി ബി 1.617.2 എന്നറിയപ്പെടുന്ന വകഭേദം ആദ്യം തിരിച്ചറിഞ്ഞത് ഇന്ത്യയിലാണ്. ഇന്ത്യയിലെ രണ്ടാം തരംഗത്തിന്റെ മുഖ്യകാരണം ഡല്‍റ്റയാണെന്നാണ് കരുതുന്നത്. ഡല്‍റ്റ വകഭേദം ഇന്ത്യയുടെ ആരോഗ്യസംവിധാനത്തെത്തന്നെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.

Tags:    

Similar News