കൊവിഡ് വ്യാപനം: ആന്ധ്ര പ്രദേശ്, തെലങ്കാന ലെജിസ്‌ളേറ്റീവ് കൗണ്‍സില്‍ ഉപതിരഞ്ഞെടുപ്പ് മാറ്റിവച്ചു

Update: 2021-05-13 18:29 GMT

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ഉപതിരഞ്ഞെടുപ്പുകള്‍ മാറ്റിവച്ചു. ആന്ധ്ര പ്രദേശ്, തെലങ്കാന ലെജിസ്‌ളേറ്റീവ് കൗണ്‍സിലിലേക്കുള്ള ഉപ തിരഞ്ഞെടുപ്പുകളാണ് മാറ്റിവച്ചത്.

ആന്ധ്ര പ്രദേശ് ലെജിസ്‌ളേറ്റീവ് കൗണ്‍സിലില്‍ മൂന്നും തെലങ്കാനയില്‍ ആറും ഒഴിവുകളാണ് ഉള്ളത്. ആന്ധ്രയില്‍ മെയ് 31നും തെലങ്കാനയില്‍ ജൂണ്‍ 6നുമാണ് കൗണ്‍സില്‍ അംഗങ്ങളുടെ കാലാവധി പൂര്‍ത്തിയാവുന്നത്.

കൊവിഡ് വ്യാപനം കുറയുന്ന മുറയ്ക്ക് തിരഞ്ഞെടുപ്പ് നടത്തുമെന്ന് കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു.

Tags:    

Similar News