വയനാട്: വയനാട് ജില്ലയില്‍ 114 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 118 പേര്‍ രോഗമുക്തി നേടി. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 110 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാല്് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 9,180 ആയി. 8,118 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 62 മരണം. നിലവില്‍ 1.000 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 541 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
വെങ്ങപ്പള്ളി സ്വദേശികള്‍ 18 പേര്‍, മാനന്തവാടി 11 പേര്‍, കല്‍പ്പറ്റ 9 പേര്‍, മേപ്പാടി, പുല്‍പള്ളി സ്വദേശികള്‍ 8 പേര്‍ വീതം, അമ്പലവയല്‍, മുട്ടില്‍ സ്വദേശികള്‍ 7 പേര്‍ വീതം, പടിഞ്ഞാറത്തറ സ്വദേശികള്‍ 6 പേര്‍, പനമരം, പൊഴുതന സ്വദേശികള്‍ 5 പേര്‍ വീതം, വൈത്തിരി, തരിയോട് സ്വദേശികള്‍ 4 പേര്‍ വീതം, നെന്മേനി, തൊണ്ടര്‍നാട്, മൂപ്പൈനാട്, പൂതാടി സ്വദേശികള്‍ 3 പേര്‍ വീതം, മീനങ്ങാടി സ്വദേശികള്‍ 2 പേര്‍, തിരുനെല്ലി, കണിയാമ്പറ്റ, ബത്തേരി സ്വദേശികളായ ഓരോരുത്തര്‍ക്കും ഒരു കോഴി ക്കോട് സ്വദേശിക്കും കോവിഡ് സ്ഥിരീകരിച്ചു. ആസാമില്‍ നിന്നും വന്ന പുല്‍പള്ളി സ്വദേശി, തമിഴ്‌നാട്ടില്‍നിന്നും വന്ന ബത്തേരി സ്വദേശി, ബംഗാളില്‍ നിന്നും വന്ന 2 കല്‍പ്പറ്റ സ്വദേശികള്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.
118 പേര്‍ക്ക് രോഗമുക്തി
പടിഞ്ഞാറത്തറ സ്വദേശികള്‍ 9 പേര്‍, മീനങ്ങാടി സ്വദേശികള്‍ 7 പേര്‍, തൊണ്ടര്‍നാട് സ്വദേശികള്‍ 6 പേര്‍ , ബത്തേരി , കണിയാമ്പറ്റ , മേപ്പാടി സ്വദേശികള്‍ 5 പേര്‍ വീതം , മൂപ്പനാട്, മുട്ടില്‍ സ്വദേശികള്‍ 3 പേര്‍ വീതം, വെള്ളമുണ്ട , മാനന്തവാടി, എടവക, പനമരം, കല്‍പ്പറ്റ സ്വദേശികള്‍ 2 പേര്‍ വീതം, അമ്പലവയല്‍, കോട്ടത്തറ, പൊഴുതന സ്വദേശികളായ ഓരോരുത്തരും ബംഗാള്‍ സ്വദേശികളായ 2 പേരും ഒരു തമിഴ്നാട് സ്വദേശിയും വീടുകളില്‍ നിരീക്ഷണത്തിലുള്ള 59 പേരുമാണ് രോഗമുക്തി നേടിയത്.
389 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ പുതുതായി നിരീക്ഷണത്തിലായത് 389 പേരാണ്. 706 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 11653 പേര്‍. ഇന്ന് വന്ന 57 പേര്‍ ഉള്‍പ്പെടെ 547 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1,213 പേരുടെ സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 1,54,013 സാംപിളുകളില്‍ 1,53,661 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 1,44,481 നെഗറ്റീവും 9,180 പോസിറ്റീവുമാണ്.