മഹാരാഷ്ട്രയില്‍ 2,294 പേര്‍ക്ക് കൊവിഡ്; വാക്‌സിന്‍ കുത്തിവയ്പ് ചൊവ്വാഴ്ച പുനഃരാരംഭിച്ചു
മുംബൈ: മഹാരാഷ്ട്രയില്‍ 2,294 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനുള്ളില്‍ 50 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 19,94,977 ആയതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് നിലവില്‍ 48,406 പേരാണ് സജീവരോഗികള്‍. 18,94,839 പേര്‍ രോഗമുക്തരായി.
ഇതുവരെ സംസ്ഥാനത്ത് 50,523 പേരാണ് രോഗം ബാധിച്ച് മരിച്ചത്.
ഞായറാഴ്ച നിര്‍ത്തിവച്ച കുത്തിവയ്ക്ക് ചൊവ്വാഴ്ച പുനഃരാരംഭിച്ചതായി മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു. 285 കേന്ദ്രങ്ങളിലാണ് കുത്തിവയ്പ്പ് നടക്കുന്നത്.
ബുധനാഴ്ച, വെള്ളിയാഴ്ച, ശനിയാഴ്ച ദിവസങ്ങളിലാണ് കുത്തിവയ്പ് നടത്തുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അവലോകനം നടത്തുമെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപ് പറഞ്ഞു.