ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 2,536 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 14 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയതാണ്.
2,520 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ടു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 326 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 90,686 പേര്‍ രോഗമുക്തരായി. 18,043 പേര്‍ ചികിത്സയിലുണ്ട്.