ന്യൂഡല്‍ഹി: 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 27,553 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ സമയത്തിനുള്ളില്‍ 284 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഇതുവരെ 1,525 പേര്‍ക്ക് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. 23 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും രോഗം പടര്‍ന്നിട്ടുണ്ട്.
രാജ്യത്ത് മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ രോഗികള്‍, 460 കേസുകള്‍. ഡല്‍ഹി രണ്ടാം സ്ഥാനത്താണ്, 351 പേര്‍.
24 മണിക്കൂറിനുള്ളില്‍ 9,249 പേര്‍ രോഗമുക്തരായി. നിലവില്‍ രാജ്യത്ത് 1,22,801 പേരാണ് ചികില്‍സയിലുള്ളത്. ആകെ രോഗബാധിതരുടെ 0.35 ശതമാനമാണ് സജീവ രോഗികള്‍.
24 മണിക്കൂറിനുള്ളില്‍ 25,75,225 ഡോസ് വാക്‌സിന്‍ നല്‍കി. ആകെ നല്‍കിയ വാക്‌സിന്‍ ഡോസുകള്‍ 145.44 കോടി.
ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പല സംസ്ഥാനങ്ങളും രാത്രി കര്‍ഫ്യൂ അടക്കമുള്ള നിയന്തണങ്ങള്‍ പ്രഖ്യാപിച്ചു.