വയനാട് ജില്ലയില്‍ 291 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.17 ശതമാനം
കല്‍പ്പറ്റ: ജില്ലയില്‍ ഇന്ന് (9.08.21) 291 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 690 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.17 ശതമാനമാണ്. 289 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 82,381 ആയി. 75,196 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6,558 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 5,035 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
തവിഞ്ഞാല്‍ 72, ബത്തേരി 42, കല്‍പ്പറ്റ 35, മാനന്തവാടി 21, പൊഴുതന 15, നെന്‍മേനി 12, പൂതാടി 10, മേപ്പാടി, പനമരം 9 വീതം, മുട്ടില്‍, വൈത്തിരി 8 വീതം, വെങ്ങപ്പള്ളി 7, അമ്പലവയല്‍, കോട്ടത്തറ, തിരുനെല്ലി, തൊണ്ടര്‍നാട് 6 വീതം, കണിയാമ്പറ്റ 5, മൂപ്പൈനാട് 3, ഇടവക, പുല്‍പ്പള്ളി, വെള്ളമുണ്ട 2 വീതം, മുള്ളന്‍കൊല്ലി, നൂല്‍പ്പുഴ, തരിയോട് സ്വദേശികളായ ഓരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ ഇതര സംസ്ഥാനത്തു നിന്നെത്തിയ 2 തമിഴ്‌നാട് സ്വദേശികളും രോഗബാധിതരായി.
690 പേര്‍ക്ക് രോഗമുക്തി
ആശുപത്രിയില്‍ ചികിത്സയിലായിലായിരുന്ന 67 പേരും വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 623 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
1,315 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (9.08.21) പുതുതായി നിരീക്ഷണത്തിലായത് 1315 പേരാണ്. 1329 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 18444 പേര്‍. ഇന്ന് പുതുതായി 76 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 757 സാംപിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 628263 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 612050 എണ്ണത്തിന്റെ ഫലം ലഭിച്ചു. 529669 പേര്‍ നെഗറ്റീവും 82381 പേര്‍ പോസിറ്റീവുമാണ്.