38 പേര്‍ക്ക് കൊവിഡ്; കാഞ്ഞിരപ്പള്ളി ഫയര്‍‌സ്റ്റേഷന്‍ അടച്ചു

Update: 2021-04-19 14:00 GMT
38 പേര്‍ക്ക് കൊവിഡ്; കാഞ്ഞിരപ്പള്ളി ഫയര്‍‌സ്റ്റേഷന്‍ അടച്ചു

കോട്ടയം: കാഞ്ഞിരപ്പള്ളി ഫയര്‍‌സ്റ്റേഷനിലെ 45 ജീവനക്കാരില്‍ 38 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഫയര്‍‌സ്റ്റേഷന്‍ അടച്ചു. ഇനി ഏഴുപേരുടെ ഫലം കൂടി ലഭിക്കാനുണ്ട്. ഇവരില്‍ പലര്‍ക്കും രോഗലക്ഷണങ്ങളുള്ളതിനാല്‍ രോഗബാധിതരുടെ എണ്ണം ഇനിയും ഉയരുമെന്നാണ് കരുതുന്നത്.


കോട്ടയം ഫയര്‍‌സ്റ്റേഷനിലെ ജീവനക്കാരെ താല്‍ക്കാലികമായി എത്തിച്ച് കാഞ്ഞിപ്പള്ളി ഫയര്‍‌സ്റ്റേഷന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാനും തീരുമാനമുണ്ട്.




Tags:    

Similar News