കാഞ്ഞിരപ്പള്ളിയില്‍ വീട്ടില്‍ അതിക്രമിച്ചുകയറി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍

കാഞ്ഞിരപ്പള്ളി ഇരുമ്പുക്കയം സ്വദേശി അരുണ്‍ സുരേഷാണു പിടിയിലായത്. ഇയാളെ പോലിസ് കസ്റ്റഡിയില്‍ ചോദ്യംചെയ്തുവരികയാണ്.

Update: 2019-12-07 02:53 GMT

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ വീട്ടില്‍ അതിക്രമിച്ചുകയറി എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവ് പിടിയിലായി. കാഞ്ഞിരപ്പള്ളി ഇരുമ്പുക്കയം സ്വദേശി അരുണ്‍ സുരേഷാണു പിടിയിലായത്. ഇയാളെ പോലിസ് കസ്റ്റഡിയില്‍ ചോദ്യംചെയ്തുവരികയാണ്. വ്യാഴാഴ്ച വൈകീട്ട് നാലിനായിരുന്നു സംഭവം. സ്‌കൂള്‍വിട്ട് വീട്ടിലെത്തിയ 13 വയസുകാരിയെ വെള്ളം ചോദിച്ചു വീട്ടിലെത്തിയ യുവാവ് പീഡിപ്പിച്ചെന്നാണു പരാതി.

വീട്ടില്‍ ഈ സമയം മറ്റാരുമുണ്ടായിരുന്നില്ല. പെണ്‍കുട്ടി ഫോണ്‍ വിളിച്ചറിയച്ചതോടെയാണു വീട്ടുകാര്‍ വിവരമറിഞ്ഞത്. സംഭവത്തെത്തുടര്‍ന്ന് ഒളിവില്‍ പോയ യുവാവിനായി പോലിസ് രേഖാചിത്രം തയ്യാറാക്കി അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. പോക്‌സോ, 376 വകുപ്പുകള്‍ പ്രകാരമാണു കേസെടുത്തിരിക്കുന്നതെന്നു പോലിസ് അറിയിച്ചു. 

Tags:    

Similar News