ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 496 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 486 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എട്ടു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍ക്കു കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ്. 623പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവായി. ആകെ 32,995 പേര്‍ ജില്ലയില്‍ ഇതുവരെ രോഗമുക്തരായി. 8,521 പേര്‍ ചികില്‍സയില്‍ ഉണ്ട്.