ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 12,194 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 11,106 പേര്‍ രോഗമുക്തി നേടി. 92 പേര്‍ രോഗംബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,09,04,940 ആയി ഉയര്‍ന്നു. 1,06,11,731 പേര്‍ രോഗമുക്തി നേടി. 1,55,642 പേര്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചു. 1,37,567 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ 82,63,858 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായും അധികൃതര്‍ അറിയിച്ചു.