കൊവിഡ് രണ്ടാം തരംഗം; രണ്ടുലക്ഷം കോടി രൂപയുടെ നഷ്ടത്തിന് കാരണമായേക്കാമെന്ന് റിസര്‍വ് ബാങ്ക്
ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗം നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഉല്‍പാദനത്തില്‍ രണ്ടു ലക്ഷം കോടി രൂപയുടെ നഷ്ടത്തിന് കാരണമായേക്കാമെന്ന് റിസര്‍വ് ബാങ്ക് (ആര്‍ബിഐ) 2021 ജൂണിലെ പ്രതിമാസ ബുള്ളറ്റിനില്‍ പറഞ്ഞു. രണ്ടാമത്തെ തരംഗം അടിസ്ഥാനപരമായി ആഭ്യന്തര ആവശ്യകതയെ ബാധിച്ചുവെന്ന് ആര്‍ബിഐ വിലയിരുത്തി.
സമ്പദ്വ്യവസ്ഥയെക്കുറിച്ച് അഭിപ്രായപ്പെട്ട റിസര്‍വ് ബാങ്ക്, രണ്ടാമത്തെ തരംഗം ആഭ്യന്തര ഡിമാന്‍ഡിനെ ബാധിച്ചതായി പറഞ്ഞു. എന്നാല്‍, വ്യാവസായിക ഉല്‍പാദനവും കയറ്റുമതിയും കാര്യമായ ഇടിവ് സംഭവിക്കാതെ പിടിച്ചുനിന്നു. പ്രതിരോധ കുത്തിവയ്പ്പിന്റെ വേഗതയും നിരക്കുമാണ് സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുപ്പിനെ രൂപപ്പെടുത്തുകയെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി.