കൊവിഡ് ആശുപത്രികളിലേക്ക് വ്യാപിക്കുന്നു; ഡല്‍ഹി എയിംസില്‍ 50 ഡോക്ടര്‍മാരെ സമ്പര്‍ക്കവിലക്കിലേക്ക് മാറ്റി

Update: 2022-01-04 06:57 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ എയിംസില്‍ 50 ഡോക്ടര്‍മാരെ കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് സമ്പര്‍ക്കവിലക്കിലേക്ക് മാറ്റി. ഡോക്ടര്‍മാരില്‍ ചിലര്‍ക്ക് രോഗലക്ഷണങ്ങളുണ്ടെങ്കിലും ചിലര്‍ക്ക് ലക്ഷണങ്ങളില്ല.

ജനുവരി 5 മുതല്‍ 10 വരെയുള്ള ശീതകാല അവധി റദ്ദാക്കിയതിനെത്തുടര്‍ന്ന് എല്ലാ ഡോക്ടര്‍മാരോടും ഡ്യൂട്ടിയില്‍ തിരികെ പ്രവേശിക്കാന്‍ മാനേജ്‌മെന്റ് നിര്‍ദേശം നല്‍കി.

ഡല്‍ഹിയില്‍ എയിംസിനു പുറമെ സഫ്ദര്‍ജുങ് ആശുപത്രിയിലും രോഗവ്യാപനമുണ്ടായിട്ടുണ്ട്. 23 പേര്‍ക്കാണ് ഒരാഴ്ചയ്ക്കുള്ളില്‍ അവിടെ രോഗം ബാധിച്ചത്.

'ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചവരിലാര്‍ക്കും ഒമിക്രോണ്‍ അല്ല. രോഗബാധിതരില്‍ രോഗലക്ഷണങ്ങള്‍ കുറവാണ്. ഒരാളെപ്പോലും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതില്ല. രോഗബാധിതരെ സമ്പര്‍ക്കവിലക്കിലേക്ക് അയച്ചു''- സഫ്ദര്‍ജുങ് ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു.

ഡല്‍ഹി മാനേജ്‌മെന്റ് അതോറിറ്റി കൊവിഡ് ടാസ്‌ക് ഫോഴ്‌സിന്റെ യോഗം വിളിച്ചു.

24 മണിക്കൂറിനുള്ളില്‍ ഡല്‍ഹിയില്‍ 4,099 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം അത് 3,194ആയിരുന്നു. 24 ശതമാനത്തിന്റെ വര്‍ധന. പോസിറ്റിവിറ്റി നിരക്ക് 6.46 ശതമാനം. ഞായറാഴ്ച അത് 4.59 ശതമാനമായിരുന്നു. ഡല്‍ഹിയിലെ ആകെ രോഗബാധിതര്‍ 14,58,220.

Tags:    

Similar News