ഡല്‍ഹി എംയിസിലെ സമരം നഴ്‌സസ് യൂണിയന്‍ പിന്‍വലിച്ചു
ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.
ന്യൂഡല്‍ഹി: ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ(എയിംസ്) നഴ്‌സിങ് ജീവനക്കാരുടെ സമരം പിന്‍വലിച്ചു. ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. കോടതി ഉത്തരവിനെ മാനിച്ചാണ് സമരം പിന്‍വലിച്ചതെന്ന് നഴ്‌സസ് യൂനിയന്‍ വ്യക്തമാക്കി. സമരത്തിനെതിരെ എംയിസ് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെട്ടത്. പ്രശ്‌ന പരിഹാരത്തിന് കോടതി ഇടപെടല്‍ ആവശ്യപ്പെട്ട് യൂനിയന്‍ നാളെ ഹര്‍ജി നല്‍കും.
ആവശ്യങ്ങള്‍ മാനേജ്‌മെന്റ് പരിഗണിക്കുന്ന സാഹചര്യത്തില്‍ സമരത്തില്‍ നിന്ന് നഴ്‌സുമാര്‍ പിന്‍മാറണമെന്നും കൊവിഡ് അടക്കമുള്ള നിലവിലെ പ്രത്യേക സാഹചര്യത്തില്‍ ഡ്യൂട്ടി ബഹിഷ്‌ക്കരിച്ചുള്ള സമരം അവസാനിപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ശമ്പളത്തിലെ അപാകത പരിഹരിക്കുക, സ്വകാര്യ ഏജന്‍സി വഴിയുള്ള നഴ്‌സുമാരുടെ കരാര്‍ നിയമനങ്ങള്‍ നിര്‍ത്തിലാക്കുക, മുടങ്ങി കിടക്കുന്ന അനൂകൂല്യങ്ങള്‍ നല്‍കുക , നഴ്‌സിംഗ് നിയമനത്തില്‍ ആണ്‍പെണ്‍ അനുപാതികം പാലിക്കുക ഉള്‍പ്പെടെ 23 ആവശ്യങ്ങളാണ് നഴ്‌സുമാര്‍ മുന്നോട്ട് വച്ചിട്ടുള്ളത്.